പാലക്കാട്: മൂന്ന് കോടിയുടെ കുഴല്‍പണവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍. അങ്ങാടിപ്പുറം സ്വദേശികളായ ജംഷാദ്, അബ്ദുല്ല എന്നിവരെയാണ് ചിറ്റൂര്‍ പോലീസ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും മലപ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു പണം.
അര്‍ധ രാത്രിയോടെയാണ് പോലീസിന് രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയുടെ മുന്നില്‍ എത്തിയപ്പോള്‍ കാര്‍ തടഞ്ഞു നിര്‍ത്തി ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. പരുങ്ങലിലായ ഇരുവരും കാറില്‍ പണമുണ്ടെന്ന് സമ്മതിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ രഹസ്യ അറകളിലായാണ് പണം സൂക്ഷിച്ചിരുന്നത്.
പണം കടത്തി കൊണ്ടുവന്ന കാറും, പണവും പോലീസ് പിടിച്ചെടുത്തു. കേരളാ തമിഴ്‌നാട് അതിര്‍ത്തി വഴി കുഴല്‍പണമെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.