ആലപ്പുഴ: ചേര്‍ത്തലയില്‍ തുമ്പചെടി ഉപയോഗിച്ച് തോരന്‍ ഉണ്ടാക്കി കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യമുണ്ടായി ചികിത്സയിലിരുന്ന യുവതി മരിച്ചു. സംഭവത്തില്‍ പോലീസ് അസ്വഭ്വാവിക മരണത്തിന് കേസെടുത്തു.
ചേര്‍ത്തല എക്സ്റേ കവലയ്ക്ക് സമീപം ദേവീനിവാസില്‍ നാരായണന്റെ ഭാര്യ ജെ ഇന്ദു (42) ആണ് മരിച്ചത്. യൂണിയന് ബാങ്ക് റിട്ട. മാനേജര്‍ ജയാനന്ദന്റേയും ഭാര്യ മീരാഭായിയുടെയും മകളാണ് ഇന്ദു. ഭക്ഷ്യവിഷ ബാധയേറ്റാകാം മരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഔഷധ ചെടിയെന്ന് കരുതി തുമ്പച്ചെടി ഉപയോഗിച്ച് യുവതി തോരന്‍ ഉണ്ടാക്കി കഴിച്ചത്. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ 3ന് ചേര്‍ത്തല സ്വകാര്യ ആശുപത്രിയിലും, വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് ആറരയോടെ മരണം സംഭവിക്കുകയായിരുന്നു.
Discussion about this post