പാലക്കാട്: പട്ടാമ്പിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വിമുക്തഭടന് ദാരുണാന്ത്യം. വിമുക്ത ഭടനായ പരുതൂര്‍ മംഗലം പുറത്താട്ടില്‍ സജീഷാണ് (42) മരിച്ചത്. റോഡിലെ കുഴിയില്‍ വീഴാതെ ബൈക്ക് വെട്ടിക്കുന്നതിനിടെ സജീഷ് റോഡിലേക്ക് തെന്നിവീഴുകയായിരുന്നു. റോഡിലേക്ക് വീണ സജീഷിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.
ശനിയാഴ്ച്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് മേലെ പട്ടാമ്പി സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല.
ഷൊര്‍ണൂരില്‍ നിന്ന് പരുതൂരിലേക്കുള്ള യാത്രയിലായിരുന്നു സജീഷ്. ഷൊര്‍ണൂരില്‍ നിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന ബസാണ് സജീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post