വയനാട്: ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ നേരിട്ട് കണ്ട് ആശ്വാസിപ്പിച്ച് പ്രധാനമന്ത്രി മോഡി. ചികിത്സയില്‍ കഴിയുന്ന ആറ് പേരെയാണ് മോഡി നേരിട്ട് കണ്ട് ആശ്വസിപ്പിച്ചത്. അവന്തിക, അരുണ്‍, അനില്‍, സുകൃതി എന്നിവരെ നേരിട്ട് കാണുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇവരെക്കൂടാതെ റസീന, ജസീല എന്നിവരെയും പ്രധാനമന്ത്രി നേരിട്ട് കണ്ടു. ചികിത്സയിലുള്ളവരെ മാത്രമല്ല, ഡോക്ടര്‍മാരെയും മോഡി നേരിട്ട് കണ്ട് ചികിത്സാവിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കണമെന്ന് മോഡി ആവശ്യപ്പെട്ടതായി വിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
അതേസമയം, മോഡിക്ക് മുന്നില്‍ വിങ്ങിപ്പൊട്ടിയാണ് ദുരിതബാധിതര്‍ പ്രതികരിച്ചത്. മേപ്പാടിയിലെ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ക്യാംപിലെത്തിയ മോഡി 9 പേരെയാണ് നേരിട്ട് കണ്ട് സംസാരിച്ച് ആശ്വസിപ്പിച്ചത്. വയനാട് ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് കണ്ട് മനസ്സിലാക്കുകയായിരുന്നു പ്രധാനമന്ത്രി.
Discussion about this post