കല്‍പ്പറ്റ: വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണ്. വെള്ളാര്‍മല സ്‌കൂള്‍ റോഡിലാണ് ആദ്യ സന്ദര്‍ശനം. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന സ്‌കൂളും വീടുകളും വാഹനത്തിലിരുന്ന് പ്രധാനമന്ത്രി കണ്ടു.
ശേഷം ചൂരല്‍മല സ്‌കൂള്‍ റോഡിലെ വിവിധ പ്രദേശങ്ങള്‍ നടന്നു സന്ദര്‍ശിച്ചു.
രക്ഷാദൗത്യത്തില്‍ പങ്കാളികളായ സൈനികരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സ്‌കൂള്‍ റോഡില്‍ വെച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ദുരന്തത്തെക്കുറിച്ചും വിശദീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.
ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുള്ള മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും ക്യാമ്പിലും സന്ദര്‍ശനം നടത്തും. വൈകിട്ട് മൂന്നുമണി വരെ പ്രധാനമന്ത്രി വയനാട്ടിലെ ദുരന്തമേഖലയില്‍ തുടരും.