നിയന്ത്രണം വിട്ടു, കല്ലട ബസ് അപകടത്തില്‍പെട്ടു

accident|bignewslive

കൊച്ചി: കല്ലട ബസ് അപകടത്തില്‍പെട്ടു. കൊച്ചി ദേശീയപാതയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.

കറുകുറ്റി അഡ്‌ലക്‌സിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോയ കല്ലട ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

മുന്നില്‍ യാത്ര ചെയ്ത വാഹനം പെട്ടെന്ന് നിര്‍ത്തിയതോടെ പിന്നാലെ വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഇടതുവശത്തെ റോഡിന്റെ മീഡിയന്‍ ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

Exit mobile version