ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണു, കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം

death|bignewslive

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും വീണ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിലാണ് സംഭവം. കുളത്തൂര്‍ ഓണപ്പുട സ്വദേശി മന്‍സൂര്‍ ആണ് മരിച്ചത്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തൃശ്ശൂര്‍ – കോഴിക്കോട് ദേശീയപാതയില്‍ ചങ്കുവെട്ടിയ്ക്ക് സമീപം ഖുര്‍ബാനിയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വളാഞ്ചേരിയില്‍ നിന്നും കോട്ടയ്ക്കലിലേക്ക് പോവുകയായിരുന്ന അറഫ എന്ന ബസ്സിലെ കണ്ടക്ടറാണ് മന്‍സൂര്‍.

ബസ് പറമ്പിലങ്ങാടിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. നിര്‍ത്താനൊരുങ്ങിയ ബസില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ മന്‍സൂര്‍ കാല്‍ തെന്നി റോഡിലേയ്ക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Exit mobile version