പ്രധാനമന്ത്രി വയനാട്ടിലെത്തി, ഉരുള്‍പൊട്ടല്‍ മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി

modi|bignewslive

കല്‍പ്പറ്റ: കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി വയനാട്ടിലെത്തി. കണ്ണൂരില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിലാണ് വയനാട്ടിലെത്തിയത്.

പ്രധാനമന്ത്രി ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ആകാശ നിരീക്ഷണത്തിനുശേഷം ചൂരല്‍മലയിലെ ദുരന്തഭൂമി പ്രധാനമന്ത്രി സന്ദര്‍ശിക്കും.

ഇതിനുശേഷം ദുരിതാശ്വാസ ക്യാമ്പുകളിലെത്തി പ്രധാനമന്ത്രി ദുരന്തത്തെ അതിജീവിച്ചവരുമായി സംസാരിക്കും.

Exit mobile version