ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ വീണ്ടും തുടങ്ങിയേക്കും. തെരച്ചില്‍ തുടങ്ങുന്നതില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും.
ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്നും നേവിയുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും എകെഎം അഷ്റഫ് എം എല്‍ എ അറിയിച്ചു.
ഗംഗാവലി പുഴ നിലവില്‍ നാല് നോട്ട് വേഗതയിലാണ് ഒഴുകുന്നത്. അത് രണ്ട് നോട്ട് വേഗതയില്‍ ആയാല്‍ ദൗത്യം വീണ്ടും തുടങ്ങാം എന്നാണ് കരുതുന്നതെന്നും പുഴയുടെ ഒഴുക്കിന്റെ ശക്തി കുറഞ്ഞാല്‍ തെരച്ചില്‍ നടത്താന്‍ സാധിക്കുമെന്നും എകെഎം അഷ്റഫ് എം എല്‍ എ പറഞ്ഞു.
Discussion about this post