തിരുവനന്തപുരം: വെട്ടേറ്റ് റോഡില്‍ കിടന്ന ഗുണ്ടാ നേതാവ് മരിച്ചു.
തിരുവനന്തപുരത്താണ് സംഭവം. കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയ് ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. ശ്രീകാകാറിലെത്തിയ മൂന്നംഗ സംഘം ര്യം പൗഡികോണത്ത് വച്ചാണ് ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ജോയിയെ വെട്ടി പരിക്കേല്‍പ്പിച്ചത്.
വെട്ടേറ്റ ജോയ് അരമണിക്കൂറിലധികം റോഡില്‍ കിടന്നു. ആക്രമണത്തില്‍ ജോയിയുടെ കാലുകള്‍ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. പൊലീസ് എത്തിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതുവരെ പ്രതികളെ പിടികൂടാനായില്ല. രണ്ടു ദിവസം മുന്‍പാണ് കാപ്പ കേസില്‍ ജയില്‍വാസം കഴിഞ്ഞ്‌ജോയി പുറത്തിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറില്‍ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു.