കല്‍പ്പറ്റ: വയനാട് ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെത്തും. ഇന്ന് രാവിലെ 11.20നു എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. വിമാനത്താവളത്തില്‍ നിന്നു അദ്ദേഹം വ്യോമസേനയുടെ ഹെലികോപ്റ്ററിലായിരിക്കും ദുരന്ത ബാധിത മേഖലയിലേക്ക് പോകുക.
വയനാട് സന്ദര്‍ശനത്തില്‍ അദ്ദേഹത്തിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുമുണ്ടാകും. പ്രധാനമന്ത്രി പ്രദേശത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
ശേഷം ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച് ദുരിത ബാധിതരുമായി സംസാരിക്കും. പിന്നാലെ റിവ്യു മീറ്റിങും നടത്തും. പ്രധാനമന്ത്രി ബെയ്‌ലി പാലം വരെ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുമെന്നും ദുരന്ത ബാധിത പ്രദേശത്ത്മൂന്ന് മണിക്കൂര്‍ സന്ദര്‍ശനം നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.