ഇത്തവണ പുലിക്കളിയും കുമ്മാട്ടിക്കളിയുമില്ല, ഓണാഘോഷങ്ങള്‍ ഒഴിവാക്കി തൃശ്ശൂര്‍

pulikkali|bignewslive

തൃശൂര്‍: എല്ലാവര്‍ഷവും ഓണത്തിന് തൃശ്ശൂരില്‍ നടത്താറുള്ള പ്രശസ്തമായ പുലിക്കളി ഇത്തവണ ഒഴിവാക്കി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

പുലിക്കളിക്കൊപ്പം കുമ്മാട്ടിക്കളിയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഇത്തവണ ഡിവിഷന്‍ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ യോഗം തീരുമാനിച്ചു.

ഈ വര്‍ഷം സെപ്റ്റംബര്‍ 18നായിരുന്നു പുലിക്കളി നടക്കേണ്ടിയിരുന്നത്. സെപ്റ്റംബര്‍ 16,17 തീയതികളിലായിരുന്നു കുമ്മാട്ടിക്കളിയും നടക്കേണ്ടിയിരുന്നത്.

Exit mobile version