തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. അടിയന്തര ധനസഹായമായി ക്യാംപില്‍ കഴിയുന്ന ഓരോ കുടുംബത്തിനും പതിനായിരം രൂപ വീതം അനുവദിക്കും.
കൂടാതെ ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 300 രൂപ വീതം ദിവസവും നല്‍കും. ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
30 ദിവസത്തേക്കാണ് ഈ തുക നല്‍കുക.കിടപ്പുരോഗികളോ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗികളോ ഉണ്ടെങ്കില്‍, കുടുംബത്തിലെ മൂന്നുപേര്‍ക്ക് ആനുകൂല്യം ലഭിക്കും.