കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് ഇന്ന് നടത്തിയ ജനകീയ തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തി. സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യസംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ സൂചിപ്പാറ- കാന്തന്‍പാറ ഭാഗത്തു നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയത്. ഒരു മൃതദേഹത്തിന്റെ മുക്കാല്‍ഭാഗത്തോളമാണ് ലഭിച്ചത്.
മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ്, ഡിഎന്‍എ പരിശോധനകള്‍ നടത്തും.
തിരിച്ചറിയല്‍ സാധ്യമാകുമോയെന്നും പരിശോധിക്കും. ഈ മേഖലയില്‍ കൂടുതല്‍ തിരച്ചില്‍ നടത്തേണ്ടതുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. മുണ്ടക്കൈയില്‍ കഡാവര്‍ നായയെകൂടി തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.
Discussion about this post