തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായമെത്തിക്കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടുകാരിയായ 13കാരി നല്‍കിയ സഹായം കേരളക്കരയുടെയൊന്നടങ്കം ഹൃദയം കവരുകയാണ്.
മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി ഭരതനാട്യം ചെയ്താണ് ഹരിണിശ്രീ എന്ന പെണ്‍കുട്ടി വയനാടിന് വേണ്ടി ഫണ്ട് ശേഖരിച്ചത്. നൃത്തം ചെയ്ത് കിട്ടിയ 15,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി.
പിതാവിനോടൊപ്പം തിരുവനന്തപുരത്ത് എത്തി ഹരിണിശ്രീ മുഖ്യമന്ത്രി പിണറായി വിജയന് തുക നേരിട്ട് കൈമാറുകയായിരുന്നു. നൃത്തം ചെയ്ത് നേടിയ തുകക്കൊപ്പം സ്വന്തം നിക്ഷേപവും കൂടി ചേര്‍ത്താണ് ഹരിണിശ്രീ നല്‍കിയത്.