മാലിന്യം കളയുന്നതിനിടെ കാല്‍വഴുതി, പ്ലസ് വണ്‍ വിദ്യാര്‍ഥിനി കായലില്‍ വീണു, തെരച്ചില്‍

കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കായലില്‍ വീണ് കാണാതായി. കൊച്ചി നെട്ടൂരിലാണ് സംഭവം. 16 വയസ്സുകാരി ഫിദയാണ് കായലില്‍ വീണത്. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു.

ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി കായലില്‍ സ്‌കൂബ സംഘവും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്. ചെറു വള്ളങ്ങളില്‍ നാട്ടുകാരും തിരച്ചില്‍ നടത്തുന്നുണ്ട്.

പനങ്ങാട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.നിലമ്പൂര്‍ സ്വദേശികളായ ഫിദയുടെ ഈ കുടുംബം മാസങ്ങളായി നെട്ടൂരില്‍ താമസിക്കുകയാണ്.

Exit mobile version