തിരുവനന്തപുരം: ആറ്റിങ്ങലില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ യുവതി അറസ്റ്റില്‍. ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജെ.സി ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ ‘916’ അടയാളം പതിച്ച മൂന്ന് മുക്കുപണ്ട വളകള്‍ പണയം വെച്ച് 1,20,000 രൂപ തട്ടിയെടുത്ത കേസിലാണ് യുവതി അറസ്റ്റിലായത്.
മണമ്പൂര്‍ തൊട്ടിക്കല്ല് ലക്ഷംവീട് 412ല്‍ റസീന ബിവിയെയാണ് (45) ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് ജെ. സി ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ എത്തി വ്യാജ തിരിച്ചറിയല്‍ രേഖ നല്‍കുകയും കബളിപ്പിച്ച് മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുക്കുകയുമായിരുന്നു.
ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള 30 കേസുകള്‍ യുവതിയുടെ പേരില്‍ നിലവിലുണ്ട്. പാറശ്ശാല സ്വദേശിനിയുമായി ചേര്‍ന്നാണ് യുവതി അടങ്ങുന്ന സംഘം ഇത്തരത്തില്‍ മുക്കുപണ്ടം നിര്‍മ്മിക്കുന്നത്.
ആറ്റിങ്ങല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഗോപകുമാര്‍ ജിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിഷ്ണു എം.എസ്, സജിത്ത്, ഗ്രേഡ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സഫീജ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശരത് കുമാര്‍, വിഷ്ണു ലാല്‍, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Discussion about this post