കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വയനാട് സന്ദര്‍ശനത്തെ തുടര്‍ന്ന് ആഗസ്റ്റ് 10 ന് രാവിലെ 10 മണി മുതല്‍ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇവിടേക്ക് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടുകയുള്ളുവെന്നും പോലീസ് അറിയിച്ചു.
ടാക്സി, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ രാവിലെ 11 മുതല്‍ പ്രധാനമന്ത്രി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കല്‍പ്പറ്റ-കൈനാട്ടി ബൈപാസ് ജങ്ഷന് മുതല്‍ മേപ്പാടി വിംസ് ആശുപത്രി വരെയും, മേപ്പാടി ടൗണ്‍ മുതല്‍ ചൂരല്‍മല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
കല്‍പ്പറ്റ ജനമൈത്രി ജങ്ഷന് മുതല്‍ കെ.എസ്.ആര്.ടി.സി ഗാരേജ് ജങ്ഷന് വരെയും പാര്‍ക്കിംഗ് നിയന്ത്രണം ബാധകമാണ്. ശനിയാഴ്ച 11.55 ന് പ്രധാനമന്ത്രി വയനാട്ടില്‍ എത്തും. 12 മണി മുതല്‍ 3 മണി വരെ പ്രധാനമന്ത്രി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.
Discussion about this post