സ്‌കൂളിലെ ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണു, ചികിത്സയിലായിരുന്ന ഏഴാം ക്ലാസ്സുകാരി മരിച്ചു

death|bignewslive

കോട്ടയം: സ്‌കൂളില്‍ വെച്ച് കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കോട്ടയത്താണ് സംഭവം. ആര്‍പ്പൂക്കര കരിപ്പൂത്തട്ട് ചേരിക്കല്‍ ലാല്‍ സി ലൂയിസിന്റെ മകള്‍ ക്രിസ്റ്റല്‍ ആണ് മരിച്ചത്.

പന്ത്രണ്ട് വയസ്സായിരുന്നു. ആര്‍പ്പൂക്കര സെന്റ് ഫിലോമിന ഗേള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിലെ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ക്രിസ്റ്റര്‍ കുഴഞ്ഞുവീണത്.

ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.

Exit mobile version