വാക്കുതര്‍ക്കം, സ്‌കൂളിലേക്ക് തോക്കുമായെത്തി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, നടുക്കുന്ന സംഭവം കേരളത്തില്‍

student|bignewslive

ആലപ്പുഴ: സ്‌കൂളിലേക്ക് തോക്കുമായെത്തി വിദ്യാര്‍ത്ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു. ആലപ്പുഴയിലാണ് നടുക്കുന്ന സംഭവം. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തത്.

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സര്‍ക്കാര്‍ സ്‌കൂളിനു മുന്നിലെ റോഡരികില്‍ വെടിവെപ്പുണ്ടായത്.

സ്‌കൂള്‍വളപ്പില്‍ വെച്ച് വിദ്യാര്‍ഥികള്‍ തമ്മില്‍ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കാണ് അടിപിടിയിലെത്തിയത്. ആക്രമണത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ പരാതി നല്‍കി.

തുടര്‍ന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു. പിന്നാലെ വെടിവെച്ച വിദ്യാര്‍ഥിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എയര്‍ഗണ്ണും കത്തിയും കണ്ടെടുത്തു.

സംഭവത്തില്‍ മറ്റ് രണ്ടു വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നുപേര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പൊലീസ് ജുവനൈല്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കി. കുട്ടികള്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാകണം.

Exit mobile version