കല്‍പ്പറ്റ; ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട്ടില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്. തെരച്ചിലിന് ഇന്ന് കഡാവര്‍ നായ്ക്കളും ഉണ്ടാവും. കഴിഞ്ഞ ദിവസം മൃതദേഹഭാഗം കിട്ടിയ സണ്‍റൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതല്‍ പരിശോധന.
ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാര്‍ കേന്ദ്രീകരിച്ചും പതിവ് തെരച്ചില്‍ ഉണ്ടാകും. ആറ് സോണുകളായി തിരിഞ്ഞാകും തെരച്ചില്‍ നടത്തുക.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോഡി ശനിയാഴ്ച വയനാട് സന്ദര്‍ശിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ വലിയ പ്രതീക്ഷയിലാണ് കേരളം. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയില്‍ വയനാട് ഉരുള്‍പൊട്ടലിനെ എല്‍ ത്രീ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.