കോഴിക്കോട്: പയ്യോളി തച്ചന്‍കുന്നിലും കീഴൂരിലും പള്ളിക്കരയിലുമുണ്ടായ തെരുവുനായയുടെ ആക്രമണത്തില്‍ 18 സ്ത്രീകള്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് പരിക്ക്. കടിയേറ്റ രണ്ട് പേരുടെ മുറിവ് ആഴമേറിയതായതിനാല്‍ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്ക് യാത്രികനും പരിക്കേറ്റവരില്‍ ഒരാളുടെ വീട്ടിലെ പശുവിനും കടിയേറ്റിട്ടുണ്ട്. പേവിഷബാധ ലക്ഷണം കാണിച്ച നായയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു.
സ്വന്തം വീട്ടുമുറ്റത്ത് വച്ചാണ് ഭൂരിഭാകം സ്ത്രീകള്‍ക്കും കടിയേറ്റത്. എല്ലാവരെയും ആദ്യം വടകര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാധ, ശ്യാമള എന്നിവരുടെ മുറിവ് ആഴമേറിയതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.
Discussion about this post