കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസുദ്യോഗസ്ഥന് അറസ്റ്റില്‍. കണ്ണൂരിലാണ് സംഭവം. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുല്‍ റസാഖിനെയാണ് ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തത്.
ചാലാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ടെലി കമ്യൂണിക്കേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് അബ്ദുല്‍ റസാഖ്.
ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്് .രണ്ടാം ഭാര്യ നല്കിയ പീഡന കേസില്‍ അബ്ദുല്‍ റസാഖ് നിലവില്‍ സസ്പെന്‍ഷനിലാണ്. ഇതിനിടയിലാണ് പോക്സോ കേസില്‍ ഇയാള്‍ പിടിയിലായത്.
Discussion about this post