ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അടുത്ത നാലു ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴ

rain.bignewslive

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നാലു ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ദുര്‍ബലമായ ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നതിനാലാണ് മഴയ്ക്ക് സാധ്യത.

എല്ലാ ജില്ലകളിലും ഈ ദിവസങ്ങളില്‍ 64.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഗ്രീന്‍ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നത്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനു തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, ഇന്നു രാത്രി കേരള തീരത്ത് 11.30 വരെ 2.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Exit mobile version