ന്യൂഡല്‍ഹി: മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍ കെ അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അഡ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
96 കാരനായ അഡ്വാനിയെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ന്യൂറോളജിസ്റ്റ് ഡോ. വിനീത് സൂരിയുടെ നിരീക്ഷണത്തിലാണ് അദ്ദേഹം കഴിയുന്നത്.
അതേസമയം, ജൂലൈ ആദ്യ ആഴ്ചയും അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സകള്‍ക്ക് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.