ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ഒരു മൃതദേഹം കണ്ടെത്തി, തിരിച്ചറിയാനാവാതെ ജീര്‍ണിച്ച നിലയില്‍

shirur landslide|bignewslive

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

അതിനിടെ പ്രദേശത്ത് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം. എന്നാല്‍ മൃതേദഹം ആരുടേതെന്ന് വ്യക്തമല്ല. ഒരു മത്സ്യത്തൊഴിലാളിയെ ഈ പ്രദേശത്ത് നിന്ന് കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു.

മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനായി ഡിഎന്‍എ പരിശോധനയ്‌ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം.

Exit mobile version