എടിഎം മെഷീനാണെന്ന് കരുതി പാസ്ബുക്ക് പ്രിന്റിങ് മെഷീനും സിഡിഎമ്മും തകര്‍ത്തു, യുപി സ്വദേശി പിടിയില്‍

യു.പി സ്വദേശിയായ ജിതേന്ദ്ര ബിന്ദ് എന്ന 33കാരനാണ് പിടിയിലായത്.

മലപ്പുറം: തിരൂരില്‍ എടിഎം മെഷീനാണെന്ന് കരുതി പാസ്ബുക്ക് പ്രിന്റിങ് മെഷീനും സി.ഡി.എമ്മും തകര്‍ത്ത യുവാവ് പിടിയില്‍. മോഷണത്തിനായി പാസ്ബുക്ക് പ്രിന്റിങ് മെഷീനും സി.ഡി.എമ്മും തകര്‍ത്ത യു.പി സ്വദേശിയായ ജിതേന്ദ്ര ബിന്ദ് എന്ന 33കാരനാണ് പിടിയിലായത്. കൗണ്ടറില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണശ്രമം നടന്നത്.

തിരൂര്‍ താഴെപാലത്ത് ബാങ്ക് കെട്ടിടത്തോടുചേര്‍ന്നുള്ള എസ്.ബി.ഐയുടെ എ.ടി.എം. പുത്തനത്താണിയില്‍ താമസിക്കുന്ന ഇയാള്‍ എടിഎം കൗണ്ടറില്‍ കയറിയ ഇയാള്‍ യന്ത്രംപൊളിച്ച് പണം കൈക്കലാക്കാനാണ് ശ്രമിച്ചത്.

Exit mobile version