തിരുവനന്തപുരം: ഭാര്യയെയും 10 വയസുകാരനായ മകനെയും കുത്തി പരിക്കേല്പിച്ച് യുവാവ്. തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂടാണ് സംഭവം.
പോങ്ങുംമൂട് ബാബുജി നഗര്‍ സ്വദേശിനി അഞ്ചന (39) മകന് ആര്യന് (10) എന്നിവര്‍ക്കാണ് കുത്തേറ്റത്. അഞ്ജനയുടെ ഭര്‍ത്താവ് ഉമേഷ് ആണ് കുത്തിയത്. കുത്തേറ്റവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.
കുടുംബ പ്രശ്നമാണ് കത്തികുത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആക്രമിച്ച ഉമേഷ് തന്നെയാണ് കുത്തേറ്റ അഞ്ജനയെയും മകനെയും ആശുപത്രിയിലെത്തിച്ചത്. ഉമേഷിനെ മെഡിക്കല്‍ കോളേജ് പോലീസ് ആശുപത്രിയില്‍ തടഞ്ഞു വച്ചു.
Discussion about this post