വയനാടിന് കൈത്താങ്ങാവാന്‍ മണ്ണഞ്ചേരിയിലെ സ്വകാര്യ ബസ്സുടമകളും ജീവനക്കാരും, മാതൃക

'കരളുറപ്പോടെ കൈകോര്‍ക്കാം വയനാടിനായി' എന്ന ബാനര്‍ പ്രദര്‍ശിപ്പിച്ചാണ് ഏഴ് ബസ്സുകളും സര്‍വീസ് നടത്തിയത്.

മണ്ണഞ്ചേരി: വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കൈകോര്‍ത്ത് മണ്ണഞ്ചേരിയിലെ ഏഴ് സ്വകാര്യ ബസ്സുടമകളും ജീവനക്കാരും. ‘കരളുറപ്പോടെ കൈകോര്‍ക്കാം വയനാടിനായി’ എന്ന ബാനര്‍ പ്രദര്‍ശിപ്പിച്ചാണ് ഏഴ് ബസ്സുകളും സര്‍വീസ് നടത്തിയത്.

സര്‍വീസിലൂടെ സമാഹരിച്ച മുഴുവന്‍ തുകയും പുനരധിവാസത്തിനായി കൈമാറും. ഏഴ് ബസ്സുകളിലെയും ജീവനക്കാരും കൈതാങ്ങായി ഡ്യൂട്ടി ശ്രമദാനമായി ചെയ്തു.

മണ്ണഞ്ചേരി റോഷന്‍ ഗ്രൂപ്പിലെ ആറ് ബസ്സുകളും അംബികേശ്വരി ബസ്സുമാണ് വയനാടിന് ഒരു കൈ സഹായം നല്‍കാന്‍ സര്‍വീസ് നടത്തിയത്.

മണ്ണഞ്ചേരി – ഇരട്ടകുളങ്ങര റൂട്ടില്‍ സര്‍വീസ് നടത്തുന്ന മെഹ്‌റ, അംബികേശ്വരി, മണ്ണഞ്ചേരി – കഞ്ഞിപ്പാടം സര്‍വീസ് നടത്തുന്ന ഇഷാന്‍, മണ്ണഞ്ചേരി – റെയില്‍വേ സ്റ്റേഷന്‍ സര്‍വീസ് നടത്തുന്ന റോഷന്‍, കലവൂര്‍ – റെയില്‍വേ സര്‍വീസ് നടത്തുന്ന സുല്‍ത്താന്‍, ഡാനിഷ് എന്നീ ബസ്സുകളാണ് വയനാടിന് കൈത്താങ്ങാകാന്‍ വേണ്ടി കൈകോര്‍ത്തത്.

Exit mobile version