സഹായിക്കാന്‍ കൈയ്യില്‍ പണമില്ല, കൂലിയില്ലാതെ വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് ഒരു സംഘം കെട്ടിട നിര്‍മാണ തൊഴിലാളികള്‍

പറവൂരിലെ കെട്ടിട നിര്‍മാണ തൊഴിലാളികളായ ജോബി, സിജു, ബോസി, രമണന തുടങ്ങിയ യുവാക്കളാണ് വയനാടിന് തങ്ങളാല്‍ കഴിയുന്ന സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്.

കൊച്ചി: വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി കൈകോര്‍ക്കുകയാണ് വടക്കന്‍ പറവൂരിലെ ഒരു സംഘം കെട്ടിട നിര്‍മാണ തൊഴിലാളികള്‍. വയനാട്ടിലെ ദുരന്ത ബാധിതര്‍ക്കായി കൂലി വാങ്ങാതെ പാര്‍പ്പിട നിര്‍മാണത്തില്‍ പങ്കുചേരാമെന്നാണ് ഇവര്‍ ഉറപ്പ് നല്‍കുന്നത്.

പറവൂരിലെ കെട്ടിട നിര്‍മാണ തൊഴിലാളികളായ ജോബി, സിജു, ബോസി, രമണന തുടങ്ങിയ യുവാക്കളാണ് വയനാടിന് തങ്ങളാല്‍ കഴിയുന്ന സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്.

വയനാട്ടുകാരെ സഹായിക്കണമെന്നുണ്ടെന്നും എന്നാല്‍, സംഭാവന നല്‍കാന്‍ നീക്കിയിരിപ്പൊന്നുമില്ലെന്നും പക്ഷേ കെട്ടിടം പണിയാണ് ആകെ അറിയുന്നതെന്നും ജോബി പറഞ്ഞു. സര്‍വതും നഷ്ടപ്പെട്ടവര്‍ക്കായി സര്‍ക്കാരും സന്നദ്ധസംഘടനകളും വീടുകള്‍ പണിയുമ്പോള്‍ പണിയെടുക്കാന്‍ തയ്യാറാണെന്നും കൂലി വേണ്ടെന്നും ജോബി ഫേസ് ബുക്കില്‍ പോസ്റ്റിട്ടു.

Exit mobile version