കണ്ണൂര്‍: വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ ഒരുങ്ങി 73 വയസ്സുകാരന്. അഞ്ച് കുടുംബങ്ങള്‍ക്ക് 10 സെന്റ് സ്ഥലം വീതം സൗജന്യമായി നല്‍കാമെന്ന് പയ്യാവൂരിലെ 73 വയസുകാരന് ഏലിയാസ്.
ഒരുപാട് ദുരിതം അനുഭവിച്ച വ്യക്തിയായതുകൊണ്ട് വയനാട്ടില്‍ എല്ലാം നഷ്ടമായവരുടെ കഷ്ടപ്പാടുകള്‍ മനസ്സിലാകുമെന്ന് ഏലിയാസ് പറഞ്ഞു. 1977ലാണ് താന്‍ പയ്യാവൂരിലേക്ക് കുടിയേറിയതെന്ന് ഏലിയാസ് പറഞ്ഞു. 1600 രൂപയാണ് അന്ന് ആകെ കയ്യിലുണ്ടായിരുന്നത്. ബാക്കിയെല്ലാം രാപ്പകല്‍ അധ്വാനിച്ചുണ്ടാക്കിയതാണ്.
മണ്ണില്‍ പണി ചെയ്ത് നാലേക്കര്‍ സ്ഥലം വാങ്ങി. രണ്ട് മക്കള്‍ക്കുമായി ഓരോ ഏക്കര്‍ കൊടുത്തു. ഓരോ ഏക്കര്‍ വീതം തന്റെയും ഭാര്യയുടെയും പേരിലുണ്ടായിരുന്നു. ഭാര്യയ്ക്ക് അസുഖം വന്നപ്പോള്‍ സ്ഥലം വിറ്റ് ചികിത്സിച്ചു. ഭാര്യ മരിച്ചുപോയി. തന്റെ വിഹിതത്തില്‍ നിന്നാണ് വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് 50 സെന്റ് സ്ഥലം വിട്ടുനല്‍കുന്നതെന്നും ഏലിയാസ് പറഞ്ഞു. തനിക്ക് രണ്ട് ആണ്മക്കളാണെന്നും അവരുടെ പിന്തുണയോടെയാണ് സ്ഥലം വിട്ടുനല്‍കുന്നതെന്നും ഏലിയാസ് കൂട്ടിച്ചേര്‍ത്തു.
Discussion about this post