വയനാട് ദുരന്തം; അര്‍ഹതപ്പെട്ട 100 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പ് നല്‍കി യേനെപോയ കല്‍പിത സര്‍വകലാശാല

വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ്, ബിഡിഎസ്, ഫിസിയോ തെറാപ്പി, നഴ്‌സിങ്, എന്‍ജിനിയറിങ്, തുടങ്ങി വിവിധ മെഡിക്കല്‍ - പാരാമെഡിക്കല്‍ പ്രഫഷണല്‍ ബിരുദ കോഴ്‌സുകളില്‍ ഉള്‍പ്പെടെയാണ് സൗജന്യ വിദ്യാഭ്യാസം നല്‍കുക.

കോഴിക്കോട്: വയനാട് ദുരന്ത ബാധിതരായ 100 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പ് നല്‍കി യേനെപോയ കല്‍പിത സര്‍വകലാശാല. ദുരന്ത ബാധിത കുടുംബങ്ങളില്‍പെട്ട തെരഞ്ഞെടുക്കപ്പെടുന്ന അര്‍ഹരായ 100 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് യേനെപോയ കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ അബ്ദുല്ലക്കുഞ്ഞി പറഞ്ഞു.

ദുരന്ത ബാധിത കുടുംബങ്ങളിലെ നിലവില്‍ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, യേനെപോയ സര്‍വകലാശാല വാഗ്ദാനം ചെയ്യുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത നേടുന്ന മുറക്ക് അവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ്, ബിഡിഎസ്, ഫിസിയോ തെറാപ്പി, നഴ്‌സിങ്, എന്‍ജിനിയറിങ്, തുടങ്ങി വിവിധ മെഡിക്കല്‍ – പാരാമെഡിക്കല്‍ പ്രഫഷണല്‍ ബിരുദ കോഴ്‌സുകളില്‍ ഉള്‍പ്പെടെയാണ് സൗജന്യ വിദ്യാഭ്യാസം നല്‍കുക.

യേനെപോയ കല്‍പിത സര്‍വകലാശാലടക്കം യേനെപോയ ഗ്രൂപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായിരിക്കും ഇവര്‍ക്ക് പ്രവേശനം നല്‍കുക. ഫീസ്, ഭക്ഷണം, താമസം തുടങ്ങിയവയെല്ലാം സൗജന്യമായി ലഭ്യമാക്കും.

Exit mobile version