കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധ്യമായതെല്ലാം ചെയ്യാമെന്ന് അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
ഞായറാഴ്ച ഉച്ചയ്ക്ക് 12:30-ഓടെയാണ് മുഖ്യമന്ത്രി കോഴിക്കോട് കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടില്‍ മുഖ്യമന്ത്രി എത്തിയത്. ഇവിടെ പതിനഞ്ച് മിനിറ്റോളം ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
അര്‍ജുന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രി വന്നത് ആശ്വാസമായെന്ന് അര്‍ജുന്റെ കുടുംബം പ്രതികരിച്ചു.