വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും, എല്ലാ യുഡിഎഫ് എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്നും വിഡി സതീശന്‍

vd satheeshan|bignewslive

കൊച്ചി: യുഡിഎഫിലെ എല്ലാ എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

ഉരുള്‍പൊട്ടലില്‍ ദുരന്തഭൂമിയായി മാറിയ വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും ഇരകളായി മാറിയ പാവങ്ങളുടെ മുഴുവന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളിലും പ്രതിപക്ഷം പങ്കാളികളാകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

രാഹുല്‍ ഗാന്ധി 100 വീടുകള്‍ വച്ചുനല്‍കുമെന്ന് അറിയിച്ചു. മുസ്ലിം ലീഗ് വലിയ പുനരധിവാസ പദ്ധതി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിലെ ജനങ്ങള്‍ക്ക് അത് വലിയ തോതിലുള്ള ആശ്വാസമാകുമെന്നും വിഡി സതീശന്‍ പറഞ്ഞു.

പുനരധിവാസ ശ്രമങ്ങളില്‍ യുഡിഎഫിലെ എല്ലാ കക്ഷികളും പങ്കാളികളാകും. വീടുകളിലേക്ക് മടങ്ങുന്നവരില്‍ വരുമാനം നഷ്ടപ്പെട്ടവരും അനാഥരായവരുമുണ്ടെന്നും ദുരന്തത്തിനിരയായ എല്ലാ കുടുംബങ്ങളെയും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ കഴിയണമെന്നാണ് പ്രതിപക്ഷത്തിന്റെ അഭ്യര്‍ത്ഥനയെന്നും അതിന് പറ്റുന്ന സഹായം ചെയ്യുമെന്നും വിഡി സതീശന്‍ അറിയിച്ചു.

Exit mobile version