വയനാടിന് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ കൈത്താങ്ങ്‌

കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന് സംഭാവന കൈമാറി.

വയനാട്: വയനാടിന് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തി അയ്യായിരം രൂപയുടെ സംഭാവന ഇവര്‍ നല്‍കി. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന് സംഭാവന കൈമാറി.

ദുരിത ബാധിത പ്രദേശങ്ങളിലേക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന അവശ്യ സാധനങ്ങളും എത്തിച്ചു നല്‍കി. ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ടിന്റു മാത്യു, സുഗീത് എസ്, പ്രജിത്ത് പി, രാജന്‍ വെളിമുക്ക് എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version