കൊച്ചി: രാജ്യത്തെ വ്യവസ്ഥിതിക്കെതിരെ സംസാരിക്കുമ്പോള്‍ മിണ്ടാതിരുന്നു കൂടേ എന്ന് പലരും ചോദിക്കാറുണ്ടെന്ന് നടന്‍ പ്രകാശ് രാജ്. എന്നാല്‍ ആ പ്രതിഷേധങ്ങളെയും വെല്ലുവിളികളെയും താന്‍ ഭയക്കുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂടത്തിനെതിരെ സംസാരിക്കുമ്പോള്‍ ഭീഷണികള്‍ ഉയരാറില്ലേ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ തോറ്റാലും എനിക്കത് അഫ്‌ഫോര്‍ഡ് ചെയ്യാന്‍ പറ്റും. സിനിമ ഇന്‍ഡസ്ട്രയില്‍ പേടിക്കാന്‍ തന്നെ തയാറായിട്ടിരിക്കുകയാണ് ഞാന്‍. ഭീഷണികള്‍ നേരിടാനുള്ള ശക്തിയുണ്ട്. ഇത്രയും കാലം നേടിയ പേരും കഴിവുമുണ്ട്. അതുകൊണ്ട് തന്നെ പേടിക്കേണ്ട കാര്യമില്ല”- പ്രകാശ് രാജ് പറഞ്ഞു.
പാര്‍ലമെന്റില്‍ ചിരിച്ച ഒരു എംഎല്‍എയെ ശൂര്‍പ്പണഖ എന്ന് വിളിച്ച് ബിജെപി അപമാനിച്ചു. എന്നാല്‍ മറ്റൊരു അവസരത്തില്‍ നിര്‍മ്മല സീതാരാമന്‍ സംസാരിച്ചതിനെ പ്രതിപക്ഷം എതിര്‍ത്തപ്പോള്‍ സ്ത്രീയെ അപമാനിച്ചു എന്ന് പറഞ്ഞ് ഇതേകൂട്ടര്‍ എത്തി. ഇത് ഒരു തരം കള്ളക്കളിയാണ്. ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇതിനു പിന്നില്‍. ചോദ്യം ചെയ്യപ്പെടേണ്ടത് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ഇനിയും കേരളത്തിലേക്ക് വരുമെന്നും എനിക്കിവിടം ഇഷ്ടമാണെന്നും പ്രകാശ് രാജ് പറയുന്നു. ഒരു പ്രളയം നിങ്ങളെ ഒന്നാക്കിയ നിങ്ങള്‍ ശബരിമല വിഷയത്തില്‍ തമ്മിലടിപ്പിക്കുന്നത് എന്തിനാണെന്നും ദൈവത്തിന്റെ നാട്ടില്‍ ദൈവം പ്രശ്നമാണ് എന്നത് കഷ്ടമാണെന്നും പ്രകാശ് രാജ് പറഞ്ഞു.
Discussion about this post