വയനാട്: വയനാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ അതിജീവിച്ചവര്‍ സ്വന്തമായതുള്ളത് പലതും നഷ്ടപ്പെട്ടവരാണ്. ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി ഓരോ വ്യക്തിയും സംഘടനകളും അവരെ കൊണ്ട് കഴിയാവുന്ന സഹായങ്ങളെത്തിക്കാനുള്ള തിരിക്കിലാണ്. ബന്ധുക്കളും കിടപ്പാടവുമൊക്കെ നഷ്ടപ്പെട്ടവര്‍ക്കെല്ലാം ഇനി ജീവിതം ഒന്നില്‍ നിന്ന് തുടങ്ങണം.
ഇപ്പോഴിതാ ദുരന്തത്തില്‍ മൊബൈല്‍ നഷ്ടപ്പെട്ടവര്‍ക്ക് മൊബൈല്‍ നല്‍കുവാന്‍ ഫോണുകള്‍ ശേഖരിക്കുകയാണ് മൊബൈല്‍ കടക്കാരുടെ സംഘടന.
വസ്ത്രവും ഭക്ഷണവും മരുന്നുമെന്ന പോലെ ഉപയോഗമുള്ള ഒരു വസ്തുവെന്ന നിലയിലാണ് മൊബൈല്‍ ഫോണുകളും ക്യാമ്പുകളിലെത്തിക്കാന്‍ കടയുടകള്‍ ശ്രമിക്കുന്നത്.
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മൊബൈല്‍ കടക്കാരുടെ സംഘടനയുടെ കളക്ടഷന്‍ സെന്ററുകളുണ്ട്. സംഘടനയില്‍ അംഗങ്ങളായവരോ, അല്ലെങ്കില്‍ താല്‍പര്യമുള്ളവര്‍ക്കോ മൊബൈല്‍ നല്‍കാം. ആധാര്‍ കാര്‍ഡുകള്‍ നഷ്ടമാവര്‍ക്ക് പക്ഷെ സിമ്മുകള്‍ ലഭിക്കാനും സര്‍ക്കാരിന്റെ ഇടപെല്‍ ആവശ്യമാണ്.
ആധാറുള്ളവര്‍ക്ക് ക്യാമ്പുകളില്‍ നേരിട്ട് സിം കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് കേരള സംസ്ഥാന മൊബൈല്‍ വ്യാപാര സമിതി സലിം പറഞ്ഞു. എല്ലാ ജില്ലകളില്‍ നിന്നും ശേഖരിക്കുന്ന മൊബൈലുകളും പവര്‍ ബാങ്കുകളും വയനാട് ജില്ലാ ഭരണകൂടത്തിന് രണ്ടു ദിവസത്തിനകം കൈമാറും.