വയനാട്: വയനാട്ടിലെ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ തെര്‍മല്‍ സിഗ്നല്‍ ലഭിച്ചിടത്ത് പരിശോധന തുടരാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശം.
ഇവിടെ രാത്രിയും പരിശോധന തുടരാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കുകയായിരുന്നു. നേരത്തെ ഇവിടെ പരിശോധന അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തകര്‍ന്ന വീടിനുള്ളില്‍ നിന്നും റഡാര്‍ പരിശോധനയ്ക്കിടെ ജീവന്റെ തുടിപ്പുണ്ടെന്ന സിഗ്നല്‍ ലഭിച്ചിരുന്നു.
മൂന്നാം പരിശോധനയില്‍ സിഗ്നല്‍ ലഭിക്കാതിരുന്നതോടെ തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ഫ്ലഡ് ലൈറ്റ് എത്തിച്ചാകും പരിശോധന തുടരുക.
Discussion about this post