തൃശൂര്‍: വിനോദസഞ്ചാരികള്‍ക്ക് അതിരപ്പിള്ളി-മലക്കപ്പാറയില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം തുടരും. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടര്‍ന്നും ജില്ലയില്‍ മഴ തുടരാനുള്ള സാധ്യതയും കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പല റോഡുകളിലും വെള്ളക്കെട്ട് അപകടസാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ഓഗസ്റ്റ് 03, 04 തീയതികളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തി.
അടിയന്തര സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതിയോടെ യാത്ര ചെയ്യാവുന്നതാണ്. ജില്ലാ പൊലീസ് മേധാവികള്‍, തൃശൂര്‍ / വാഴച്ചാല്‍ / ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
Discussion about this post