മണ്ണിനടിയില്‍ ജീവന്റെ തുടിപ്പ്?, പരിശോധനയ്ക്കിടെ റഡാറില്‍ ലഭിച്ചത് പ്രതീക്ഷയുണര്‍ത്തുന്ന ഒരു സിഗ്നലില്‍

wayanad landslide

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുണ്ടക്കൈയില്‍ മണ്ണിനടിയില്‍ ജീവന്റെ തുടിപ്പ് എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടോയെന്ന പരിശോധനയ്ക്കിടെ പ്രതീക്ഷയുണര്‍ത്തുന്ന ഒരു സിഗ്നല്‍ റഡാറില്‍ ലഭിച്ചിരിക്കുകയാണ്.

സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ റഡാറിലാണ് സിഗ്നല്‍ ലഭിച്ചിരിക്കുന്നത്. സിഗ്നല്‍ ലഭിച്ച പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ദേശീയ ദുരന്ത നിവാരണ ഏജന്‍സിയാണ് പരിശോധന നടത്തുന്നത്.

ഇത് മനുഷ്യജീവന്‍ തന്നെ ആകണമെന്നില്ലെങ്കിലും പ്രതീക്ഷയോടെ രക്ഷാപ്രവര്‍ത്തകര്‍ മണ്ണുകുഴിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കെട്ടിടത്തിന് സമീപത്തുനിന്നാണ് സിഗ്നല്‍ കിട്ടിയത്. ഇവിടെ കോണ്‍ക്രീറ്റും മണ്ണും നീക്കിയാണ് കുഴിയെടുത്ത് പരിശോധിക്കുന്നത്.

Exit mobile version