വയനാട് ദുരന്തം; 4 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍

ദുരന്തമുഖത്ത് പരിക്കേറ്റവര്‍ക്ക് അടിയന്തരചികിത്സ നല്‍കുന്നതിന് പുറമെ, 4 കോടി രൂപയുടെ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട്: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് സഹായഹസ്തവുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍. ദുരന്തമുഖത്ത് പരിക്കേറ്റവര്‍ക്ക് അടിയന്തരചികിത്സ നല്‍കുന്നതിന് പുറമെ, 4 കോടി രൂപയുടെ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതില്‍ ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നല്‍കും. കൂടാതെ, വീടുകള്‍ നഷ്ടമായി ക്യാംപുകളില്‍ കഴിയുന്നവരുടെ പുനരധിവാസത്തിന് രണ്ടരക്കോടി രൂപയും ചെലവഴിക്കും.

വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ (പഴയ ഡിഎം വയനാട് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ദുരന്തത്തിലകപ്പെട്ട നിരവധിയാളുകള്‍ ചികിത്സയിലുണ്ട്. ഇവര്‍ക്കെല്ലാം ചികിത്സയും മറ്റ് വൈദ്യസഹായങ്ങളും സൗജന്യമായിരിക്കുമെന്ന് ആശുപത്രിയുടെ ചെയര്‍മാനും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

Exit mobile version