വയനാട്: ഉരുള്‍പ്പൊട്ടലില്‍ കാണാതായവരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് രാവിലെ കണ്ടെടുത്തു. ഇതോടെ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി.
വെള്ളാര്‍മല സ്‌കൂളിന് സമീപത്ത് നിന്നും ചുങ്കത്തറ കൈപ്പിനിയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മലപ്പുറത്ത് ചാലിയാര്‍ പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയില്‍ നിന്നാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
പോത്തുകല്‍ ഭാഗത്ത് നിന്നും ആറ് കിലോമീറ്റര്‍ അകലെയുളള പ്രദേശമാണിത്. പുഴയുടെ തീരത്ത് രണ്ട് കൂറ്റന്‍ കല്ലുകള്‍ക്കിടയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പരിസരവാസികള്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചൂരല്‍മല വെള്ളാര്‍മല സ്‌കൂളിന് സമീപത്തു നിന്നും കണ്ടെടുത്ത മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post