പാലക്കാട് പൂട്ടിക്കിടന്ന വീട്ടില്‍ വന്‍ മോഷണം, തകര്‍ത്ത പൂട്ടിന് പകരം പുതിയ പൂട്ടിട്ട് പൂട്ടി കള്ളന്‍

പടിഞ്ഞാറങ്ങാടി ഉറവില്‍ വീട്ടില്‍ മുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്.

പാലക്കാട്: പൂട്ടിക്കിടന്ന വീടിന്റെ പൂട്ട് തകര്‍ത്ത് വന്‍ മോഷണം. പടിഞ്ഞാറങ്ങാടി ഉറവില്‍ വീട്ടില്‍ മുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്.

വീട്ടുകാര്‍ രണ്ട് മാസമായി വിസിറ്റിങ് വിസയില്‍ വിദേശത്തായിരുന്നു. ഇതിനാല്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇവര്‍ വിദേശത്ത് നിന്നും മടങ്ങിവരാനിരിക്കേ വീട് വൃത്തിയാക്കാന്‍ എത്തിയ മക്കളാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിന്‍വശത്തെ പൂട്ട് തകര്‍ത്താണ് കള്ളന്‍ അകത്ത് കയറിയത്.

Exit mobile version