വയനാട്: വയനാട് ജില്ലയിലും മലപ്പുറത്തെ നിലമ്പൂര്‍ താലൂക്കിലും സൗജന്യ ഇന്റര്‍നെറ്റ് പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. മൂന്ന് ദിവസത്തേക്ക് സൗജന്യ കോളും ഡാറ്റയും ദിവസവും 100 എസ്എംഎസ് വീതവും വയനാട് ജില്ലയിലെയും നിലമ്പൂര്‍ താലൂക്കിലെയും എല്ലാ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കും ലഭിക്കും.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ മേപ്പാടിക്കടുത്ത മുണ്ടക്കൈക്ക് കൂടുതല്‍ ആശ്വാസമാണ് ഈ പ്രഖ്യാപനം. രക്ഷാപ്രവര്‍ത്തനത്തിന് സഹായകമാകുന്ന രീതിയില്‍ സൗജന്യ കോളും ഡാറ്റയും മെസേജ് സൗകര്യവും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്നലെയാണ് ബിഎസ്എന്‍എല്‍ സഹായം പ്രഖ്യാപിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് സഹായകമാകുന്ന തരത്തിലും ദുരിതബാധിതര്‍ക്ക് പിന്തുണ നല്കുന്നതിന്റെയും ഭാഗമായാണ് ഈ പ്രഖ്യാപനങ്ങളെന്ന് ബിഎസ്എന്‍എല്‍ കേരള ട്വീറ്റ് ചെയ്തു. മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനത്തിനൊപ്പം ബിഎസ്എന്‍എല്ലും ചേരുകയാണ് എന്ന് കമ്പനി വ്യക്തമാക്കി.
Discussion about this post