‘മുന്നറിയിപ്പുകള്‍ അവഗണിക്കരുത്’; സംസ്ഥാനത്ത് തീവ്രമഴ തുടരും, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്.

അതാത് സമയത്തെ കാലാവസ്ഥ അറിയിക്കുന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നൗ കാസ്റ്റ് മുന്നറിയിപ്പില്‍ ആണ് ഈ ഓറഞ്ച് അലര്‍ട്ട്. ഓരോ മൂന്ന് മണിക്കൂറിലും ഇതില്‍ മാറ്റം വരും. ബാക്കി അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്.

അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യത ഉണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം ഉണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണം എന്നും അറിയിപ്പ് ഉണ്ട്.

Exit mobile version