കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ അതിശക്തമായ മഴ. തുടര്‍ന്ന് ഇവിടങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷമാണ് ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം മേഖലയില്‍ അതിശക്തമായ മഴ ആരംഭിച്ചത്. സുരക്ഷ കണക്കിലെടുത്താണ് മാധ്യമപ്രവര്‍ത്തകരോടും രക്ഷാപ്രവര്‍ത്തകരോടും തല്‍ക്കാലത്തേക്ക് സ്ഥലത്തുനിന്നും മാറാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മുണ്ടക്കൈയിലും ചൂരല്‍മലയിലും കനത്ത മഴ പെയ്യുന്നുണ്ട്. അതേസമയം, മഴ പെയ്യുന്നത് വീണ്ടും മലവെള്ളപ്പാച്ചിലുണ്ടാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.