വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍; രക്ഷാപ്രവര്‍ത്തനിറങ്ങി കാണാതായ റിട്ടയേര്‍ഡ് അധ്യാപകന്റെ മൃതദേഹം കണ്ടെത്തി

death|bignewslive

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരം വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ റിട്ടയേര്‍ഡ് അധ്യാപകന്‍ മാത്യു എന്ന മത്തായി (60)യുടെ മൃതദേഹം കണ്ടെത്തി.

അപകട സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ലോഡിംഗ് തൊഴിലാളികളും റസ്‌ക്യൂ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഉരുള്‍പൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാന്‍ ഇറങ്ങിയതായിരുന്നു മത്തായി. അതിനിടെയായിരുന്നു അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവിടെ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്.

വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂര്‍, പന്നിയേരി മേഖലകളില്‍ തുടര്‍ച്ചായി 9 തവണ ഉരുള്‍പൊട്ടി.

മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലില്‍ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്നു. തീരത്തെ 12 വീടുകള്‍ ഒലിച്ചു പോയി.

Exit mobile version