ന്യൂഡല്‍ഹി : ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും ദുരന്തഭൂമിയായി മാറിയ വയനാട് സന്ദര്‍ശിക്കാന്‍ ഇന്നെത്തും. മേപ്പാടിയിലെ ക്യാമ്പുകളും പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും ഇരുവരും സന്ദര്‍ശിക്കും.
ഇരുവരും രാവിലെ 9.45 ന് കണ്ണൂരെത്തും. തുടര്‍ന്ന് 12 മണിയോടെ കല്‍പ്പറ്റയിലെത്തും. ഇരുവരും ബുധനാഴ്ച വയനാട്ടിലെത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാല്‍ പ്രതികൂല കാലാവസ്ഥയായതിനാല്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും യാത്ര റദ്ദാക്കുകയായിരുന്നു.
Discussion about this post