‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’; വയനാട്ടിലേക്ക് പുറപ്പെടാനൊരുങ്ങി സജിനും ഭാര്യയും

വയനാട്ടില്‍ പോയി അവിടെ നിന്ന് കുഞ്ഞുങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെറ്റമ്മയെ നഷ്ടമായ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ വേണമെങ്കില്‍ പറയണമെന്നാവശ്യപ്പെട്ട് ദമ്പതികള്‍ രംഗത്ത്. ‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച സന്ദേശം.

ഇപ്പോഴിതാ, അങ്ങനെയൊരു തീരുമാനത്തിലേക്കെത്താനുള്ള കാരണം വ്യക്തമാക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് കൂടിയായ ഇടുക്കി സ്വദേശി സജിനും ഭാര്യയും. ദുരിതത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒട്ടേറെ കുഞ്ഞുങ്ങളുണ്ട്. ഈ അവസരത്തില്‍ സാമ്പത്തിക സഹായം നല്‍കുകയെന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് സാധ്യമായ സഹായമെന്ന നിലയില്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തീരുമാനമെടുക്കുകയായിരുന്നുവെന്നും സജിന്‍ പറഞ്ഞു.

ഇപ്പോള്‍ ഇടുക്കിയില്‍ നിന്ന് വയനാട്ടിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയാണ് സജിനും ഭാര്യയും. ‘എനിക്കും കുഞ്ഞ് മക്കളാണ് ഉള്ളത്. വയനാട്ടിലെ ക്യാമ്പില്‍ കുഞ്ഞ് മക്കളുണ്ടെങ്കില്‍ അവരെ മുലപ്പാല്‍ നല്‍കി സംരക്ഷിക്കാന്‍ ഞാനും എന്റെ ഭാര്യയും തയ്യാറാണ്. നമ്മളെകൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യം അതാണ്. വയനാട്ടില്‍ പോയി അവിടെ നിന്ന് കുഞ്ഞുങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും ‘ സജിന്‍ പറയുന്നു. നമ്പര്‍ 9946569649

Exit mobile version