തിരുവനന്തപുരം: ദുരന്തഭൂമിയായി മാറിയ വയനാട് സന്ദര്‍ശിക്കുന്നതിനായി
മുഖ്യമന്ത്രി പിണറായി വിജയന് തലസ്ഥാനത്തുനിന്ന് തിരിച്ചു. രാത്രിയോടെ മുഖ്യമന്ത്രി കോഴിക്കോടെത്തും.
വ്യാഴാഴ്ചയാകും മുഖ്യമന്ത്രി വയനാട്ടിലെത്തുക. വ്യാഴാഴ്ച ദുരന്തബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലും ആശുപത്രിയിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും.
നിലവില്‍ രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ മന്ത്രിമാരുടെ സംഘം വയനാട്ടിലുണ്ട്.
മന്ത്രിമാരായ എ കെ ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, കെ രാജന്, മുഹമ്മദ് റിയാസ്, ഒ ആര് കേളു എന്നിവര്‍ ചൊവ്വാഴ്ച മുതല്‍ വയനാട്ടിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിലും ഇവര്‍ പങ്കാളികളായിരുന്നു.
Discussion about this post